കോവിഡ് ബാധിതരില്‍ ‍ അനുബന്ധ അപൂര്‍വരോഗം

Health India News

കോവിഡ് ബാധിച്ചവരില്‍ അപൂര്‍വ അനുബന്ധ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതുവരെ രോഗം സ്ഥിരികരിച്ചത് അഞ്ചുപേര്‍ക്കാണ്. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലാണ്.

വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. കോവിഡ് സ്ഥിരീകരിച്ച് 20 മുതല്‍ 30 വരെ ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗം കണ്ടെത്തുന്നത്. സൈറ്റോമെഗാലോ എന്ന വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രിചെയര്‍മാന്‍ പ്രൊഫ. അനില്‍ അറോറ പറഞ്ഞു.