മലപ്പുറം മഅദിന്‍ വിദ്യാര്‍ത്ഥിക്ക് സ്പാനിഷ് ഗവണ്‍മെന്റിന്റെ അംഗീകാരം.അഞ്ചു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് അവസരം

Education News

മലപ്പുറം: മഅദിന്‍ അക്കാദമി ദഅവ വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ത്താഫ് കാളികാവ് സ്പെയിനിലെ സ്പാനിഷ് മിനിസ്റ്ററി ഓഫ് എജുക്കേഷന് കീഴിലുള്ള ഓക്സിലറീസ് ദേ കോണ്‍വര്‍സാസിയോണ്‍ പ്രോഗ്രാമിന് അവസരം ലഭിച്ചു. സ്പെയിനിലെ വിവിധ കോളേജുകളിലും പബ്ലിക് സ്‌കൂളുകളിലും ഇന്ത്യന്‍ സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നതിനുമാണ് അവസരം.
മഅദിന്‍ ദഅവാ കോളേജിലെ ഇസ്ലാമിക ബിരുദ പഠനത്തിന് പുറമെ ചെന്നൈയിലെ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എസ്. സി സൈക്കോളജിയില്‍ ബിരുദവും ഡല്‍ഹിയിലെ ഇഗ്നോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ ജേതാവായ അല്‍ത്താഫ് ഇംഗ്ലീഷ്, അറബി, സ്പാനിഷ് എന്നീ ഭാഷകള്‍ സ്വായത്തമാക്കിയിട്ടുണ്ട്. കാളികാവ് സ്വദേശി മങ്കരത്തൊടി അബൂബക്കര്‍, ഫൈസിയ ദമ്പതികളുടെ മകനാണ്. ഇന്റേണ്‍ഷിപ്പിന് അവസരം ലഭിച്ച അല്‍ത്താഫിനെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.