തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് വ്യാപനം കൂടുന്നു

Health Keralam News

തൃശ്ശൂർ മെഡിക്കൽ കോളേജിൽ കിടപ്പുരോഗികളിൽ കോവിഡ് വ്യാപനം കൂടുന്നു. ഇതുവരെ ഒരു വാർഡിലെ 44 രോഗികൾക്കും അവർക്ക് കൂട്ടിനു വന്ന 37 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്. മുപ്പത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇതുനുമുന്പ് രോഗം സ്ഥിതീകരിച്ചിരുന്നു.

രോഗം പിടിപെട്ട വിദ്യാര്ഥികളെല്ലാം ക്ലിനിക്കൽ ഡ്യൂട്ടിയിൽ ഉള്ളവരായിരുന്നു. ഇതിനുശേഷം കോളേജ് ഹോസ്റ്റൽ അടച്ചു രണ്ട ബാച്ചുകൾക്ക് മുഴുവനായി അവധി കൊടുത്തിരുന്നു. ഇതോടൊപ്പം കോളേജിലെ 13 കോഫി ഹൗസ് ജീവനക്കാർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കുന്നിലെന്ന ആഭ്യന്തര പരിശോധന റിപ്പോർട്ട് ആശുപത്രി സൂപ്രണ്ടിന് കൊടുത്തിട്ടുണ്ട്. വാർഡുകളിൽ വലിയ തിരക്കാണെന്നും ഇവ നിയന്ത്രിക്കാൻ യാതൊരു വിധത്തിലുള്ള നടപടിയും കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ആശുപതിയിൽ മാസ്ക് ശരിയായ വിധത്തിലാണ് ഉപയോഗിക്കുന്നതെന്നും എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്ത് ശുചീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ചൂണ്ടികാണിക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ ഇപ്പോൾ കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.