ഇന്ധന വില കുതിക്കുന്നു ; മൂന്നാഴ്ചയ്ക്കിടെ 11 രൂപയുടെ വർധന

India Keralam News

തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 117 രൂപ 19 പൈസയും ഡീസലിന് 103 രൂപ 94 പൈസയുമായി. 17 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയുമാണ് വർധിച്ചത്.

ലോക്‌സഭയിലും രാജ്യസഭയിലും പാചകവാതക ഇന്ധനവില വർദ്ധനയിൽ പ്രതിഷേധമുയരും. കോൺഗ്രസ് ,ടി എം സി , സിപിഎം, ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളാണ് പ്രതിഷേധിക്കുന്നത്.