റോഡരികിലെ ചുമരുകളില്‍ യുവതിയുടെ ഫോട്ടോ സഹിതം അശ്ലീല പോസ്റ്റര്‍ പതിച്ച യുവാവ് അറസ്റ്റിൽ

Crime Local News

പാലക്കാട് : യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതിയ പോസ്റ്റര്‍ റോഡരികിലെ ചുമരുകളില്‍ പതിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് കുമരനെലൂർ സ്വദേശി ടി.എസ് ശ്രീജിത്തിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റർ മുഖേന സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എടപ്പാൾ മുതൽ ആനക്കര വരെ റോഡരികിലെ ചുവരുകളിലാണ് ശ്രീജിത്ത് അശ്ലീല പോസ്റ്റർ ഒട്ടിച്ചത്. യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും, ഫോൺ നമ്പറും, ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകൾ യുവാവ് പതിച്ചിരുന്നു. ഫോണിലേക്ക് അശ്ലീലം പറഞ്ഞുള്ള വിളികളെത്തിയതോടെ യുവതി പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ റോഡരികിലെ പോസ്റ്ററുകള്‍ കണ്ടെത്തുകയായിരുന്നു.