അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം ഉൾപ്പെടെ 12 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ 12 ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്താ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.