ശബരിമല വിവാദ നായിക ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച്‌ കൊല്ലാന്‍ ശ്രമം

Crime Keralam News

കോഴിക്കോട് : അഭിഭാഷകയും ആക്ടീവിസ്റ്റുമായ ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച്‌ കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത പൊയില്‍ കാവില്‍ വെച്ച്‌ ഇവരെ ഇടിച്ചു തെറിപ്പിച്ച ഓട്ടോറിക്ഷ നിർത്താതെ പോവുകയായിരുന്നു.

ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്ക് ഉള്ളതിനാൽ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

307 വകുപ്പ് പ്രകാരം വധശ്രമത്തിന് പൊലീസ് കേസ്സെടുത്തു.