ഇനി വാട്‌സ്ആപ്പിലൂടെ വാക്‌സിന്‍ ബുക്ക് ചെയ്യാം. ഏങ്ങനെയെന്ന് നോക്കാം

Breaking News

വാക്‌സിന്‍ സ്ലോട്ടുകള്‍ വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 919013151515 എന്ന നമ്പറിലൂടെയാണ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക. കേന്ദ്രആരോഗ്യമന്ത്രാലയം വാട്ആപ്പുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

എങ്ങനെ വാട്‌സ്ആപ്പിലൂടെ വാക്‌സിന്‍ ബുക്ക് ചെയ്യാം?

  • MyGov കൊവിഡ് ഹെല്‍പ്‌ഡെസ്‌ക് നമ്പറായ 909013151515 എന്ന നമ്പര്‍ സേവ് ചെയ്ത ശേഷം BOOK SLOT എന്ന സന്ദേശം അയക്കുക.
  • തുടര്‍ന്ന് ലഭിക്കുന്ന ആറക്ക ഒ.ടി.പി നമ്പര്‍ വാട്‌സ്ആപ്പില്‍ അയച്ചു കൊടുക്കുക.
  • സൗകര്യപ്രദമായ തിയ്യതി, സ്ഥലം, പിന്‍കോഡ്, വാക്‌സിന്‍ ടൈപ്പ് എന്നിവ അയച്ചു കൊടുക്കുക.
  • ഇതോടെ അപ്പോയിന്‍മെന്റ് സന്ദേശം ലഭിക്കും.
  • പ്രസ്തുത ദിവസം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോയി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.