1000 രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ : കിടിലന്‍ ഓഫറുമായി വസ്ത്രസ്ഥാപനം

Keralam News

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വെറൈറ്റി ഓഫറുമായി പ്രമുഖ വസ്ത്ര സ്ഥാപനമായ എം.സി ആർ രംഗത്ത്. ക്രിസ്മസ് പ്രമാണിച്ച് ഷോപിങ്ങിനിറങ്ങുന്നവരെ ആകർഷിക്കാനാണ് പുതിയ ഓഫറുമായി ഇവർ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

1000 രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ തികച്ചും സൗജന്യമായി ലഭിക്കും. 1000 രൂപക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു കൂപണും, 5000 രൂപയ്ക്ക് അഞ്ച് കൂപണും, 10,000 രൂപയ്ക്ക് 10 കൂപണും ഉപഭോക്താവിന് ലഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പമ്പിലെത്തി ഈ കൂപണ്‍ കാണിച്ചാല്‍ പെട്രോളടിക്കാമെന്നും കേരളത്തിലുള്ള എംസിആറിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

ഷോറൂമിനടുത്തുള്ള പെട്രോള്‍ പമ്പുകളുമായി സഹകരിച്ചാണ് ഓഫർ നൽകുന്നത്. ഡിസംബര്‍ ആറ് മുതല്‍ ജനുവരി അഞ്ച് വരെയുള്ള ഒരു മാസത്തേക്കാണ് ഓഫര്‍ കാലാവധിയെന്നും കമ്പനി വ്യക്തമാക്കി.