തൃശൂർ സ്വദേശിനി കുവൈത്തില്‍ നിര്യാതയായി

Keralam News Pravasi

കുവൈത്ത് സിറ്റി: തൃശൂർ സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി നസീമ ഹുസൈന്‍ (48) ആണ് കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ചത്.

നസീമയുടെ ഭര്‍ത്താവ് ഹുസൈന്‍ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഹാഷിം, അക്ബര്‍, ഹിബ, ഫാത്തിമ എന്നിവർ മക്കളാണ്.

മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‍കരിക്കും.