പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു; പോലീസ് കേസെടുത്തു

Crime Local News

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കരുവാരക്കുണ്ടിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് വീട്ടുക്കാർ വിവാഹം കഴിപ്പിച്ചയത്.

പെൺകുട്ടിയുടെ രക്ഷിതാക്കൾ, വിവാഹം ചെയ്ത യുവാവ്, മഹല്ല് ഖാസി, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.