സ്ത്രീധനപീഡനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണറുടെ ഉപവാസം

Keralam News

നിരന്തരമായി ഉയരുന്ന സ്ത്രീധനപീഡനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കുമെതിരെ ഉപവാസ സമരം നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു ഗവര്‍ണര്‍ പരസ്യ ഉപവാസം നടത്തുന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് രാജ്ഭവനില്‍ ഉപവാസം ആരംഭിച്ചു. ഗവര്‍ണറുടെ ആവശ്യാനുസരണം വിവധ ഗാന്ധിയന്‍ സംഘടനകളും ഉപവാസം നടത്തുന്നുണ്ട്.

തുടരെയുണ്ടാകുന്ന സ്ത്രീധന പീഡനങ്ങളും പിന്നീട് ഉണ്ടാകുന്ന ആത്മഹത്യകളും കേരളത്തിന് നാണക്കേടാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനമെന്ന മഹാവിപത്തിനെ ഒഴുവാക്കാന്‍ യുവാക്കള്‍ കൂടുതലും രംഗത്ത് വരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഗവര്‍ണര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.