പാലക്കാട് സ്പിരിറ്റ് വേട്ട ;420 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്

Breaking News

പാലക്കാട് ജില്ലയിൽ വൻ സ്പിരിറ്റ് വേട്ട. പാലക്കാട് ആലത്തൂരിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോഡൗണിൽ സൂക്ഷിച്ച നിലയിലായിരുന്നു. 420 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കൂടാതെ ഇരുപത് കന്നാസ് വെള്ളം ചേർത്ത സ്പിരിറ്റും, 2000 ലിറ്റർ വ്യാജകള്ളും ഈ ഗോഡൗണിൽനിന്ന് കണ്ടടുത്തു.
തൃശൂർ സ്വദേശി സോമൻ നാരായണന്റെ ഉടമസ്ഥതയിലാണ് ഗോഡൗൺ.ഇയാൾ ഒളിവിലാണ് സോമൻ നായർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട് .സംഭവ സ്ഥലത്തുനിന്ന് എട്ടുപേരെ അറസ്റ്റ് ചെയ്തു.