വാട്‍സ്ആപ്പിന് വെല്ലുവിളിയായി ടെലെഗ്രാമിന്റെ പുതിയ ഫീച്ചറുകൾ

Entertainment News

വാട്‍സ്ആപ്പിന് വെല്ലുവിളിയായി ടെലിഗ്രാം. മെസേജിങ് അപ്പുകളാണ് ഇത് രണ്ടും. എന്നാൽ അഡിഷണൽ ഫീച്ചറുകളിലൂടെ ഇൻസ്റ്റന്റ് മെസേജിങ്ങിൽ ലോകത്തെ കീഴടക്കിയത് വാട്‍സ്ആപ്പ് ആയിരുന്നു. എന്നാൽ പുതിയ സ്വകാര്യതാ നയത്തെ പറ്റിയുള്ള വിഷയം വാട്‍സ്ആപ്പിന് അടിയായി.

ഇപ്പോൾ വാട്‍സ്ആപ്പിന് പിന്തള്ളി ഉപഭോക്താക്കളെ കയ്യിലെടുക്കുന്ന തരത്തിലുള്ള ഫീച്ചറുകളുമായി എത്തിയിരിക്കുകയാണ് ടെലിഗ്രാം. ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായാണ് ഇപ്പോൾ ടെലിഗ്രാം മുന്നോട്ട് വന്നിരിക്കുന്നത്. വാട്‍സ്അപ്പിനുമാത്രം സ്വന്തമായിരുന്ന ഫീച്ചറായിരുന്നു ഗ്രൂപ്പ് വീഡിയോ കോളിംഗ്. അത് കൂടാതെ നോയ്‌സ് സപ്രഷൻ, സ്ക്രീൻ ഷെയറിംഗ്‌ തുടങ്ങിയ ഫീച്ചറുകളും പുതുതായി കൊണ്ടുവന്നിട്ടുണ്ട്.

നോയ്‌സ് സപ്രഷനും, ടാബ്ലറ്റ് സപ്പോർറ്റിനുമുള്ള സംവിധാനവും ഇതിലുണ്ട്. ടെലിഗ്രാം അവതരിപ്പിച്ചിരിക്കുന്ന വീഡിയോ കോൾ ഗൂഗിൾ മീറ്റിനും സൂമിനും സമമായതാണ്. യൂസർ ഇന്റർഫേസിലും വലിയ മാറ്റങ്ങളാണ് ടെലിഗ്രാം കൊണ്ടുവന്നിരിക്കുന്നത്.

നമ്മൾ അയക്കുന്ന ടെക്സ്റ്റിനും സ്റ്റിക്കറിനും അനിമേഷൻ നൽകിയിട്ടുണ്ട്. അതുപോലെ ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടാണ് ഇപ്പോൾ ഉള്ളത്. ടെലെഗ്രാമിന്റെ അടുത്ത ശ്രമം സ്വന്തമായി ഉപഭോക്താവിന് സ്റ്റിക്കറുകൾ ഉണ്ടാകുന്ന പുതിയ ടൂൾ നിർമിക്കുക എന്നതാണ്.