ടോക്കിയോ ഒളിംപിക്സ്;മെഡൽ നേടുന്ന തമിഴ്നാട് കായിക താരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ച്സ്റ്റാലിൻ

Breaking News

അടുത്തമാസം നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്നാടിന്റെ കായികതാരങ്ങൾക്കുള്ള തമിഴ്നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

സ്വർണ്ണമെഡൽ നേടുന്ന കായികതാരത്തിന്ന് മൂന്ന് കോടി രൂപ,വെള്ളിമെഡലിനു രണ്ടു കോടി, വെങ്കലത്തിനു ഒരു കോടി രൂപ എന്നിങ്ങനെയാണ് പാരിദോഷികം പ്രഖ്യാപിച്ചത്.
2012 ലണ്ടൻ ഒളിംപിക്സിൽ പത്തുമീറ്റർ ഐർറൈഫിൾ പുരുഷവിഭാഗത്തിൽ മത്സരിച്ച നാഗൻ നാരംഗ് മാത്രമാണ് ഇന്ത്യക്കായി മെഡൽ നേടിയ തമിഴ്നാട് സ്വദേശി. വെങ്കലമായിരുന്നു നാഗൻ നാരംഗ് നേടിയിരുന്നത് . നേരത്തെ ഒളിംപിക്സ് മെഡൽ നേടുന്ന ഹരിയാന സ്വദേശികൾക്ക് കായികവകുപ്പിൽ ജോലിനൽകുമെന്ന ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു .2021 ലെ ടോക്കിയോ ഒളിംപിക്സിൽ പങ്കടുക്കുന്ന കായികതാരങ്ങൾക്കുള്ള തുക വിതരണം ചെയ്തശേഷമായിരുന്നു സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.കായികതാരങ്ങൾക്കുള്ള വാക്‌സിനേഷൻ ക്യാമ്പും അദ്ദേഹം ഉദ്ഘടാനംചെയ്തു.

അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ ബഹുമാനിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു