ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ കോവിഡ് വാക്‌സിന് അനുമതി

Breaking Health Keralam News

കോവിഡ് പ്രതിരോധത്തിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ വാക്‌സിന് അനുമതി.
സൈകോവ് ഡി വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.
സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ച വാക്‌സീന്‌നീഡില്‍ ഫ്രീ കൊവിഡ് വാക്‌സീനായ സൈകോവ് ഡിയ്ക്ക് അടിയന്തിര ഉപയോഗത്തിന് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിട്ടുളളത്.

മറ്റ് വാക്‌സിനുകളില്‍ നിന്നും വ്യത്യസ്ഥമായി ഇവക്കു മൂന്ന് ഡോസുണ്ട്. 12വയസ്സിന് മുകളിലുള്ളവര്‍ക്ക് 66.66 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരില്‍ വാക്‌സീന്‍ പരീക്ഷണം നടത്തിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ വാക്‌സിന്‍ ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സീനാണെന്നും ഈ നേട്ടം സുപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതുകണ്ടുപിടിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.