താനൂര്‍ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.

Breaking Local News

മലപ്പുറം: മലപ്പുറം താനൂര്‍ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശി കാഞ്ഞീരത്തില്‍ രഞ്ജിത്ത് (27) ആണ് മരിച്ചത്. രാത്രിയിലാണ് അപകടമുണ്ടായത്. മൂച്ചിക്കല്‍ റെയില്‍വേ പാലത്തിന്റ ഫുഡ് പാത്തിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു , അപകടത്തെ തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന യുവാവിനെ സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി,
രഞ്ജിത്തിന്റ മുതദേഹം താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി തി രൂര്‍ ജില്ല ആശുപത്രിയില്‍ നിന്നുംപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് (തിങ്കള്‍ )രാവിലെ 8ന് വീട്ടുവളപ്പില്‍ നടക്കും,
അച്ഛന്‍ : കെ .രാമദാസ് (സി.പി.എം കുറുവട്ടശ്ശേരി ബ്രാഞ്ചംഗം, നിര്‍മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റിയംഗം). അമ്മ : സുശീല. സഹോദരങ്ങള്‍ : സുര്‍ജിത്ത്, ശരത്ബാബു (കാനഡ).