നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു

Breaking Local News

മലപ്പുറം: താനൂര്‍ ഓലപീടികക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നില്‍ ടൂവീലര്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരണപ്പെട്ടു, ഓലപീടിക ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കണ്ണഞ്ചേരി അയ്യൂബ് (43) ആണ് മരണപ്പെട്ടത് ,
ഞായറാഴ്ച പുലര്‍ച്ചെ സുമാര്‍ 3 മണിയോടെ പൂരപ്പുഴക്ക് വടക്ക് ഭാഗത്തള്ള സഹോദരന്റഫാസ്റ്റ് ഫുഡില്‍ നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്,
താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി തിരൂര്‍ ഗവ: ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധു
ക്കള്‍ക്ക് വിട്ടു കൊടുത്തു , ഓലപീടിക ജുമാ മസ്ജീദില്‍ കബറടക്കി ,
പിതാവ് : കുഞ്ഞിന്‍ ഹാജി, മാതാവ് : ആയിഷക്കുട്ടി,
ഭാര്യ: ഹന്നത്ത് , മക്കള്‍ :ഹിബ, ഹംന,ഹംന്ദ. സഹോദരങ്ങള്‍: അബ്ദുള്‍ സലാം, നിഷ,