കോഴിക്കോട് എയർപോർട്ടിൽ 961 ഗ്രാം സ്വർണ മിശ്രിതം പിടികൂടി

Breaking Crime Keralam Local News

കോഴിക്കോട്: സ്‌പൈസ്‌ജെറ് ഫ്ലൈറ്റ് നമ്പർ എസ് ജി 36 ഇൽ എത്തിച്ചേർന്ന മലപ്പുറം സ്വദേശി അബ്ദുൽ സലാം (40) എന്ന യാത്രക്കാരനിൽ നിന്നും ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന
3 ക്യാപ്സ്യൂൾ രൂപത്തിൽ ഉള്ള 961 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം
നടത്തിയ പരിശോധനയിൽ കണ്ടെത്തി പിടികൂടി . സ്വർണം വേർതിരിച്ചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു .