പുരാവസ്ത്തു ശേഖരവുമായി യാത്ര ; നിലമ്പൂർ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പുരാവസ്ത്തുക്കൾ പിടിച്ചെടുത്തു ;നാൽവർ സംഘം ഓടി രക്ഷപെട്ടു

Crime Local News

നിലമ്പൂർ : നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്ര സംഘത്തിൽ നിന്നുമാണ് പുരാവസ്തുക്കൾ പിടികൂടിയത്.ഇന്ന് വെള്ളിയാഴ്ച പുലർച്ചെ 5.30 നായിരുന്നു സംഭവം.ട്രെയിനിൽ യാത്ര ചെയ്യാൻ വന്ന നാൽവർ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മറ്റു യാത്രികർ റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് റെയിൽവേ പോലീസ് എത്തിയപോയേക്കും നാൽവർ സംഘം ഓടി രക്ഷപെട്ടു.കളവ് മുതലാണെന്നാണ് പോലീസ് സംശയിക്കുന്നത് തുടർ നടപടികൾക്കായി തൊണ്ടി മുതൽ നിലമ്പൂർ പോലീസിന് കൈമാറി.