കെഎസ്ആർടിസി ദീർഘ ദൂര ബസ്സുകളുടെ നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി

Keralam News

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ദീർഘ ദൂര ബസ്സുകളുടെ നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടിയാകുന്നത് ഒഴിവാക്കാനാണെന്നും ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു . മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവിൽ വരിക.

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയും ഓട്ടോ മിനിമം ചാർജ്ജ് 30 രൂപയും ടാക്സി മിനിമം ചാർജ്ജ് 200 രൂപയുമായാണ് ഉയർത്തിയിരിക്കുന്നത്.