വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

Crime Local News

കൊല്ലം: കൊട്ടാരക്കരയിൽ നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊന്ന് ആത്മഹത്യാ ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് ഇന്ന് രാവിലെ 11 മണിയോടെ ആക്രമണം നടത്തിയത്. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകള്‍ വെട്ടി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ പതുങ്ങിയിരുന്ന് ആക്രമിച്ചെന്നാണ് ലഭ്യമായ വിവരം. രമയുടെ മരണം ഉറപ്പിച്ചതിന് പിന്നാലെ രാജന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.