കോഡൂര്‍ വരിക്കോട് അങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ മിനി പിക്കപ് വാന്‍ ഇടിച്ചു മരിച്ചു

Breaking Local News

മലപ്പുറം :വെസ്റ്റ് കോഡൂര്‍ വരിക്കോട് അങ്ങാടിയില്‍ കാല്‍നട യാത്രക്കാരന്‍ മിനി പിക്കപ് വാന്‍ ഇടിച്ചു മരിച്ചു. മൂവാറ്റുപുഴ നോര്‍ത്ത് പറവൂര്‍ സ്വദേശി തോമസ് (65) ആണ് മരിച്ചതെന്നു പോലീസ് പറഞ്ഞു. ഇന്നു രാവിലെ 5.30 ഓടെയാണ് അപകടം മലപ്പുറത്ത് നിന്നു കോട്ടയ്ക്കലിലേക്കു പോകുന്ന മിനി പിക്കപ് വാനാണ് ഇടിച്ചത്. ഉടനെ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി വരിക്കോട്ടുള്ള സിമന്റ് കട്ട നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. നാട്ടുകാര്‍ അച്ചായന്‍ എന്നാണു വിളിച്ചിരുന്നത്. ഇയാളുടെ നാടോ, മറ്റു വിവരങ്ങളോ അറിയില്ലായിരുന്നു. സിമന്റ് കട്ട നിര്‍മാണ സ്ഥാപനം ഉടമ മാറിയതോടെ ഇയാള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ചയാണു ഇയാള്‍ വീണ്ടും ജോലി അന്വേഷിച്ചു വരിക്കോട് എത്തിയത്. രാവിലെ ഹോട്ടലിലേക്കു ചായ കുടിക്കാനായി പോകുമ്പോഴാണ് അപകടം.