തിരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെമ്മങ്കടവ് സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചു

Breaking Local News

മലപ്പുറം: തിരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെമ്മങ്കടവ് സ്വദേശിയായ ബൈക്ക് യാത്രികന്‍ മരിച്ചു. തിരൂർ മംഗലം എൻ ഒ സി പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചെമ്മങ്കടവ് സ്വദേശി മരിച്ചു. റിട്ടയേഡ് റവന്യു വിഭാഗം ജീവനക്കാരൻ ചെമ്മങ്കടവ് കൊന്നോല സുബൈറിൻ്റെ മകൻ ഷൈൻ റഹ്ഫത്ത് (38) ആണ് മരിച്ചത്. സെയിൽസ്‌മാനായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടോടെയായിരുന്നു അപകടം. ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ചെമ്മങ്കടവ് കോങ്കയം ജുമാമസ്‌ജിദിൽ കബറടക്കി. മാതാവ്: ഉമ്മുസൽമ, ഭാര്യ: നാഷിദ മുണ്ടുപറമ്പ്, മകൾ: ഷൈഖ നൗറിൻ. സഹോദരങ്ങൾ: ഷഹബാസ് ഫാറൂഖ് (ഊരകം ജിഎൽപി), ഷാഫത്ത് മുബാറഖ് (കേരള പൊലീസ്), ഷൗഫീല (കാനഡ), ഷമീല (അധ്യാപിക, തിരൂർക്കാട്)