വഴിത്തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

Crime Keralam News

തിരുവനന്തപുരം: വഴിത്തര്‍ക്കത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജി ഭവനില്‍ സജി (45)യാണ് മരിച്ചത്. സംഭവത്തിൽ സമീപവാസി ബ്രിജേഷ്ഭവനില്‍ ബാബു(55), ഭാര്യ റെയ്ച്ചല്‍ (52) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നടവഴിയെച്ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും തമ്മില്‍ സംഘർഷത്തിലായിരുന്നു. ബാബു നന്നാക്കിയിട്ട വഴിയില്‍ക്കൂടി സജി സ്‌കൂട്ടര്‍ ഓടിച്ചു വന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തിൽ കലാശിച്ചത്. റെയ്ച്ചല്‍ സജിയെ കമ്പു കൊണ്ടടിച്ചുവെന്നും ബാബു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ബോധം കെട്ടുവീണ സജിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.