പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറം ഒരുമിക്കും

Breaking Keralam Local News Politics

മലപ്പുറം: ഈ കാലഘട്ടത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് മതനിരപേക്ഷതയാണ്, അതിന് ബദലാവുകയാണ് കേരളം. മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നത് പ്രായോഗികതയല്ല, അതും മത നിരപേക്ഷതയെ ഉയർത്തി കാണിക്കുന്ന ഭരണഘടനയുള്ള ഇന്ത്യയെ പോലെ ഒരു രാജ്യത്ത്. മലപ്പുറത്ത് വച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ പങ്കെടുത്താണ് വി വസീഫ് ഇന്ന് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാവിലെ 10 മണിക്ക് മലപ്പുറം മച്ചിങ്ങൽ ബൈപ്പാസ് ജംഗ്ഷനിൽ വച്ചാണ് പരിപാടിനടന്നത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വസീഫിന് പുറമെ വയനാട് മണ്ഡലം ലോക് സഭാ സ്ഥാനാർഥി ആനിരാജ, പൊന്നാനി മണ്ഡലം ലോക് സഭാ സ്ഥാനാർഥി കെ എസ്‌ ഹംസ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ബഹുജന റാലിക്ക് ശേഷം സ്ഥാനാർഥി മണ്ഡലത്തിലെ പ്രാധാന ക്യാമ്പുകളിൽ സന്ദർശനം നടത്തി. മലപ്പുറം പ്രിയദർശിനി കോളേജ്, മലപ്പുറം ഗവണ്മെന്റ് വുമൺസ് കോളേജ്, ജെംസ് കോളേജ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ എന്നീ ക്യാമ്പസുകളാണ് ഇന്ന് വസീഫ് സന്ദർശിച്ചത്. എസ്‌എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അലി ശിഹാബ്, ജില്ലാ പ്രസിഡന്റ്‌ കെ ഹരിമോൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി സ്നേഹ, എസ്‌എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ സാദിഖ് എന്നിവർ ഇന്ന് സ്ഥാനാർഥിയുടെ കൂടെ പ്രചരണത്തിന്റെ ഭാഗമായി.