മലപ്പുറം ഗ്രാമീണ ബാങ്കിൽ തീപിടുത്തം;വൻ ദുരന്തം ഒഴിവായി..

Breaking Keralam Local News

മലപ്പുറം : മലപ്പുറം ഗ്രാമീണ ബാങ്കിലെ തീപിടുത്തം ഫയർഫോഴ്സ് വൻ ദുരന്തം ഒഴിവാക്കി.
ഫയർ സ്റ്റേഷനിൽ മലപ്പുറം ഗ്രാമീണ ബാങ്കിലെ ജീവനക്കാരൻ സുജിത്ത് സ്ഥാപനത്തിലെ കമ്പ്യൂട്ടർ റൂമിലെ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് വിളിച്ചറിയിക്കുകയും സേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി ബി എ സെറ്റിന്റെ കമ്പ്യൂട്ടർ റൂമിൽ പ്രവേശിക്കുകയും വെന്റിലേഷൻ ഓപ്പൺ ചെയ്തു പുക പടലം പുറത്ത് ആവുകയും തുടർന്ന് രണ്ട് വാഹനങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്തതി നാൽ സേനാംഗങ്ങൾക്ക് തീയുടെ വ്യാപനം തടയുവാൻ കഴിഞ്ഞു.കമ്പ്യൂട്ടർ റൂമിലെ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾക്ക് തീ പടരാതിരിക്കുവാൻ അവ സ്ഥലത്തുനിന്ന് നീക്കുകയും തീപ്പൊരി നിലനിന്ന ഉപകരണങ്ങളിൽ എക്സ്റ്റിംഗ്യുഷർകൾ ഉപയോഗിക്കേണ്ടി വരികയും ചെയ്തു .

സേന നീലയത്തിൽ നിന്ന് തന്നെ ബാങ്ക് ജീവനക്കാരോട് ഇലക്ട്രിക് കണക്ഷൻ വിച്ചേധിക്കുവാൻ മുന്നറിയിപ്പ് കൊടുത്തതിനാൽ ഉചിതമായ സമയം തന്നെ സേനയ്ക്ക് പ്രവർത്തിക്കാനായത് വൻ ദുരന്തം ഒഴിവാക്കാനായി.എ സി ഇൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്ന് സേനാംഗങ്ങളോട് ഇലക്ട്രീഷ്യൻ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മായിൽ ഖാൻ, സീനിയർ ഓഫീസർമാരായ കെ പ്രതീഷ്, എസ് ലെനിൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സി പി അൻവർ,വി പി നിഷാദ്, ടി ജാബിർ, കെ പി ഷാജു, അമൽ, അശോക് കുമാർ, എച് ജി പ്രമോദ് കുമാർ, ടി കൃഷ്ണകുമാർ സിവിൽ ഡിഫൻസിലെ ബിജി പ്രസാദ് ഫാവ്വാസ് എന്നിവർ ചേർന്നാണ് തീ കെടുത്തിയത്. കമ്പ്യൂട്ടറുകൾ, നെറ്റ് വർക്കിംഗ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും റൂമിൽ ഉണ്ടായിരുന്നു. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല.