കരിപ്പൂരില്‍ സ്വര്‍ണവുമായി 60കാരന്‍ പിടിയില്‍. സ്വര്‍ണം കടത്തിയത് മലാശയത്തില്‍

Breaking Crime News

മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണവുമായി 60കാരന്‍ പിടിയില്‍. യാത്രക്കാരനില്‍ നിന്നും 1176 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി.
ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ വന്നിറങ്ങിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാന്‍ (60) എന്ന യാത്രക്കാരനില്‍ നിന്നും, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും വിശദമായ ചോദ്യം ചെയ്യലിലൂടെയും ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ച
1176 ഗ്രാം തൂക്കീ സ്വര്‍ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സ്യൂളുകള്‍ കസ്റ്റംസ് പിടികൂടിയത്.

സ്വര്‍ണവുമായി പിടിയിലായ കല്ലുംപറമത്ത് ഉസ്മാന്‍

യുവാക്കളെയും മധ്യവയസ്‌കരേയും വാഹകരാക്കി സ്വര്‍ണം കള്ളക്കടത്തു നടത്തുന്ന പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി പ്രായമേറിയ യാത്രക്കാരെയും സ്വര്‍ണക്കടത്തിന് ഉപയോഗിക്കാനുള്ള പുതിയ നീക്കം കസ്റ്റംസിനെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് . സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു .