പ്രതിരോധ അനുമതി കിട്ടിയില്ല; എങ്ങുമെത്താതെ ശബരിമല വിമാനത്താവളം

India Keralam News

ദില്ലി: അന്തിമ പ്രതിരോധ അനുമതി കിട്ടാത്തതിനെ തുടർന്ന് എങ്ങുമെത്താതെ ശബരിമല വിമാനത്താവള പദ്ധതി. പ്രാഥമികമായ അനുമതി മാത്രമാണ് വ്യോമസേന കൊടുത്തതെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്. വിമാനത്താവളം നിർമ്മിക്കുന്നതിനായുള്ള സ്ഥലം കേന്ദ്രം അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെയും അനുമതി വാങ്ങണം. എന്നാൽ ഇപ്പോൾ തിരഞ്ഞെടുത്ത എരുമേലി ചെറുവള്ളി എസ്റ്റേറ്റിന് അംഗീകാരം കൊടുക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.

പദ്ധതിക്കായി ഇപ്പോൾ തിരഞ്ഞെടുത്ത സ്ഥലത്തിനോട് എയപോർട്ട്സ് അതോറിറ്റിക്കും എതിർപ്പുണ്ട്. കേരളം സമ്മേപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കേന്ദ്രം വിമാനത്താവളത്തിനായുള്ള നടപടികൾ ആരംഭിച്ചത്. പിന്നീട് ജൂലൈ മാസത്തിൽ അനുമതി തേടിക്കൊണ്ട് കേരളം വീണ്ടും കത്തയച്ചിരുന്നു.