ബൈക്ക് മോഷ്ടാവിന്‍റെ ആക്രമണത്തിൽ എ.എസ്.ഐ.യ്ക്ക് കുത്തേറ്റു

Crime Local News

കൊച്ചി: ഇടപ്പള്ളിയിൽ പൊലീസിന് നേരെയുള്ള ബൈക്ക് മോഷ്ടാവിന്‍റെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. കൈത്തണ്ടയിൽ സാരമായി പരിക്കേറ്റ ഗിരീഷ്‌കുമാറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലർച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. കളമശ്ശേരിയിൽ നിന്ന് കവർന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത്.

പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇന്ന് കോടതിയിൽ ഹാജരാക്കും.