ആശങ്കയുയർത്തി ഡെൽറ്റ പ്ലസ്: സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

Health India News

കോവിഡ് വകഭേദമായ ഡെൽറ്റ പ്ലസ് ആശങ്കയുയർത്തുന്നു. നിയത്രണങ്ങൾ കർശനമാക്കാൻ കൂടുതൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുത്ത് ആരോഗ്യമന്ത്രാലയം. രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീർ, ഹരിയാന, തമിഴ്നാട്, എന്നീ 11 സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം. രാജ്യത്ത് ഇതുവരെ 51 കേസുകൾ ഉള്ളതായാണ് റിപ്പോർട്ട്.

174 ജില്ലകളിൽ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചിട്ടുണ്ട്. രോഗ ബാധിതരുള്ള ജില്ലയിൽ കർശന നിയന്ത്രണങ്ങളോട്കൂടി കണ്ടെയ്ൻമെന്റ് സോണുകൾ ആക്കാനാണ് തീരുമാനം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 22 കേസുകളിലാണ് അവിടെയുള്ളത്.

മഹാരാഷ്ട്രയിൽ അൺലോക്ക് അളവുകളിൽ കർശന നിയത്രണങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു.