നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി

Keralam News

കരിയിലക്കൂനയില്‍ നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ച കേസില്‍ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി പോലീസ്. അനന്തു എന്നാണ് സുഹൃത്തിന്റെ ഫേസ്ബുക്ക് ഐഡി. എന്നാല്‍ ഈ ഐഡി വ്യാജമാണെന്നാണ് പോലീസിന്റെ നിഗമനം. പലയിടങ്ങളിലായി പോയിട്ടുണ്ടെങ്കിലും അനന്തുവിനെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ലെന്നും അമ്മ രേഷ്മ പറഞ്ഞു.

കാമുകന്‍ അനന്തുവിന്റെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. അനന്തുവുമായുള്ള വാട്‌സാപ്പ് ചാറ്റുകളും കോളുകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ആരുമായും കൂടിക്കാഴ്ച നടത്താത്ത അനന്തുവിനെ ഫേസ്ബുക്ക് ഐഡി മാത്രം ഉപയോഗിച്ച് കണ്ടത്തുകയെന്നത് ഒരു വെല്ലുവിളിയാണെന്ന് അന്വേഷണ സംഘം പറയുന്നു.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളുടെ മൃദദേഹം ഇത്തിക്കരയാറ്റില്‍ നിന്നു കണ്ടത്തിയിരുന്നു. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യ, ഭര്‍ത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരില്‍ നിന്നും മറച്ച് വെയ്ച്ച് ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ പരിശോധനയില്‍ കുട്ടി രേഷ്മയുടെയാണെന്ന് കണ്ടെത്തുകയായിരുന്നു.