വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മയ്ക്ക് ദാരുണ മരണം ; സംഭവം നടന്നത് കണ്ണൂരിൽ

Keralam Local News

കണ്ണൂർ: കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് സ്വദേശിനി വസന്തയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം സംഭവിച്ചത്.

കാലപ്പഴക്കമുള്ള മരത്തിന്റെ മച്ചാണ് തകർന്നത്. മറ്റുമുറികളിൽ ആളുകളുണ്ടായിട്ടും അവർക്കാർക്കും പരിക്കേറ്റിട്ടില്ല. വസന്തയുടെ കൂടെയുണ്ടായിരുന്ന മകൻ ഷിബുവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പോലീസും ഫയർഫോഴ്സും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്