മലപ്പുറത്ത് പീഡനകേസ് പ്രതിയെ നാടുകടത്താൻ ഉത്തരവ്

Breaking Crime Keralam News

കാളികാവ് : മലപ്പുറത്ത് പീഡനകേസ് പ്രതിയെ നാടുകടത്താൻ ഉത്തരവ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ചും മൊ​ബൈ​ല്‍ ഫോ​ണും മി​ഠാ​യി​യും പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കി വ​ശീ​ക​രി​ച്ചും ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് മൂ​ന്നു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​ന്റെ അടിസ്ഥാനത്തിലാണ് ചെങ്കൊടി തൊണ്ടിയിൽ വി. സുഫൈലിന് എതിരെ നാടുകടത്തലിന് ഉത്തരവിട്ടത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ റിപ്പോർട് പ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ഉത്തരവിറക്കിയത്.

ഒരു വർഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ ജില്ലയിൽ പ്രവേശിക്കാനാവൂ. പ്ര​തി മലപ്പുറം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ കാ​ളി​കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലോ (04931- 257222, 9497947290) ജി​ല്ല സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഓ​ഫി​സി​ലോ (04832734993) അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ല്‍ സ്ഥി​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​വ​ര്‍​ക്കെ​തി​രെ​യും കാ​പ്പ നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.