ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട 16 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Crime Local News

കോഴിക്കോട് : ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ഒളവണ്ണ ചെറോട്ട്കുന്ന് സ്വദേശി കെ.വി.സഫ്വാൻ(22)ആണ് പിടിയിലായത്. പെൺകുട്ടിയെ വീടിന്റെ ടെറസിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. സഫ്വാന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നന്നെന്നും ഇത് ചോദിച്ചപ്പോള്‍ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.