ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു ; രാഷ്ട്രീയ കൊലപാതകമെന്ന് ആരോപണം

Crime Local News

കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം. കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മനോജിന്റെ കൈവിരലുകളും അറുത്തു മാറ്റിയിരുന്നു.

യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്.