മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളായ സഹോദരങ്ങള്‍ അറസ്റ്റിൽ

Crime Local News

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സഹോദരങ്ങൾ അറസ്റ്റിൽ. വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ് (55), സഹോദരന്‍ നിക്സണ്‍ (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി തുടര്‍ന്ന് വന്ന പീഡനം സ്കൂളിലെ സുഹൃത്തിനോട് പെണ്‍കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയ പെണ്‍കുട്ടി അഛനും അമ്മൂമ്മക്കും ഒപ്പം പ്രതികളുടെ തൊട്ട് അയല്‍പ്പക്കത്താണ് താമസിച്ചിരുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിക്കുണ്ടായിരുന്ന മാനസികമായ വൈകല്യങ്ങൾ മുതലെടുത്താണ് പ്രതികള്‍ പീഡിപ്പിച്ചിരുന്നത്.

പെണ്‍കുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ച് പതിനാലുകാരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍ക്ക് പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. ഇരുവര്‍ക്കുമെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു.