ഐ.എന്‍.എല്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ മഞ്ചേരിയിലെ കുടക്കല്ല് സന്ദര്‍ശനം: ഒത്തുതീര്‍പ്പ് ലംഘനംമെന്ന് ഐഎന്‍എല്‍ മണ്ഡലം കമ്മിറ്റി

Breaking Keralam News Politics

ഐ.എന്‍.എല്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ മഞ്ചേരി നഗരസഭയിലെ പട്ടര്‍കുളത്തെ കുടക്കല്ല് സന്ദര്‍ശനം എന്ന പേരില്‍ നടന്ന പരിപാടി എ.പിഅബൂബക്കര്‍ ഉസ്താദിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന തീരുമാനങ്ങളുടെ ലംഘനവും മന്ത്രി ഗ്രൂപ്പ് പ്രവര്‍ത്തനം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണെന്ന് ഐഎന്‍എല്‍ മണ്ഡലം കമ്മറ്റി.

2003 മഞ്ചേരി നഗരസഭയില ഐഎന്‍എല്‍ – എല്‍ ഡി എഫ് ഭരണം കാലുമാററത്തിലൂടെ അട്ടിമറിച്ച് ലീഗിന് ഭരണം നേടിക്കൊടുക്കാന്‍ അഹോരാത്രം പണിയെടുത്ത അന്നത്തെ ജില്ലാ പ്രസിഡന്റായ സാലാം കുരിക്കള്‍ ,മുസ്ലിംലീഗ് ആറു വര്‍ഷത്തേക്ക് പുറത്താക്കിയ വല്ലാഞ്ചിറ നാസര്‍ എന്നിവരാണ് മന്ത്രിയെ അനുഗമിച്ചത്. മഞ്ചേരി നഗരസഭയിലെ എല്‍ഡിഎഫ് ഭരണം അട്ടിമറിച്ച കൗണ്‍സിലറുടെ വീട്ടിലായിരുന്നു മന്ത്രിയുടെ ആദ്യ സന്ദര്‍ശനം. വള്ളുവമ്പ്രത്തുള്ള വിവാദ കള്ളക്കടത്തുകാരന്റെ വീട്ടിലായിരുന്നു മന്ത്രിയുടെ ഉച്ച ഭക്ഷണം.

ഐ എന്‍ എല്‍ മണ്ഡലം കമ്മിറ്റിയെയും എല്‍ ഡി എഫ് മഞ്ചേരി കമ്മറ്റിയെ അറിയിക്കാതെ യുള്ള മന്ത്രിയുടെ കൊടക്കല്ല് സന്ദര്‍ശനത്തില്‍ നിന്നും എന്‍ഡിഎഫ്-ഐഎന്‍ എല്‍ നേതാക്കളും പ്രവര്‍ത്തകരും വിട്ടു നിന്നു. കുടക്കല്ല് സന്ദര്‍ശനം എല്‍ ഡി എഫ്-ഐഎന്‍ എല്‍ സഹകരണത്തോടെ നടത്താന്‍ ഇന്നത്തെ പരിപാടി മാറ്റി, മന്ത്രിക്ക് സൗകര്യമുള്ള മറ്റൊരു ദിവസമാക്കണമെന്ന് ഇന്നലെ ഐഎന്‍എല്‍ മണ്ഡലം കമ്മറ്റി അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥനയും നിരസിക്കുകയാണ് മന്ത്രി ചെയ്തത്.മന്ത്രിയുടെ തീരുമാനത്തില്‍ ഐഎന്‍എല്‍ മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.