ഇടുക്കിയിൽ യുവതിയെ കൊന്നുകുഴിച്ചുമൂടിയ സംഭവം; പ്രതി അറസ്റ്റിൽ

Crime Keralam News

ഇടുക്കിയിൽ യുവതിയെ കൊന്നു അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതിയായ ബിനോയിയെ പോലീസ് പിടിക്കൂടി. പണിക്കൻകുടിയിലെ സിന്ധുവിനെകൊലപ്പെടുത്തിയ കുറ്റത്തിനാണ് അയൽവാസിയായ ഇയാളെ അറസ്റ് ചെയ്തത്. കൊലപാതകം നടത്തിയതിനു ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

സിന്ധുവിനെ കൊലപ്പെടുത്തിയത് ബിനോയ് തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹം കുഴിച്ചിട്ടിരുന്നത് ബിനോയുടെ വീടിന്റെ അടുക്കളയിലായിരുന്നു. ഇത് കൂടാതെ കൊല നടത്തിയ ആഗസ്ത് പന്ത്രണ്ടാം തീയ്യതി ഇയാളും സിന്ധുവുമായി വഴക്കു കൂടിയിരുന്നതായി യുവതിയുടെ മകൻ പോലീസിനോട് പറഞ്ഞിട്ടുമുണ്ട്. ഇതിനുമുൻപ് നിരവധി കേസുകളിൽ പ്രതിയായ ബിനോയ് ജയിൽവാസം വരെ അനുഭവിച്ചയാളാണ്.

പ്രതിയെ പിടിക്കാനായി പോലീസ് ഊർജിത അന്വേഷണമായിരുന്നു. ഒളിവിൽ പോയതിനു ശേഷവും പ്രതിയുടെ ഫോൺ തൃശ്ശൂരിലും തമിഴ്നാട്ടിലുമായി സിഗ്നൽ കാണിച്ചിരുന്നെങ്കിലും മൃതദേഹം കിട്ടിയതിനു ശേഷം മുഴുവൻ സമയവും ഓഫ് ആയിരുന്നു. പ്രതികളെ കണ്ടെത്താൻ പോലീസ് സാധാരണ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് അറിയാമായിരുന്ന ബിനോയ് യാതൊരു പഴുതുകളുമില്ലാതെ ഒളിച്ചു കഴിയുന്നതിനിടെയാണ് പിടിയിലായത്.