ഇന്ധനവില വര്‍ദ്ധന: സെഞ്ച്വറിയടിച്ച് കോഴിക്കോടും

India Keralam News

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്റരിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് നൂറു രൂപയായി. ഡീസലിന് 94.95 രൂപയായി ഉയര്‍ന്നു.

അതേസമയം തിരുവന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമാണ് ഇന്നത്തെ വില.

ഈ മാസം ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധവില കൂട്ടിയത്.