കോവിഡ് രോഗികൾ അധികവും ബി പോസിറ്റീവുക്കാർ; രക്തഗ്രൂപ്പും കോറോണയും താരതമ്യപ്പെടുത്തി പുതിയ പഠനം

Health India News

കോവിഡ് രോഗികളിൽ അധികവും ബി പോസിറ്റീവ് ഗ്രൂപ്പുകാരെന്ന് പുതിയ പഠനം. കോവിഡ് രോഗികളിൽ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും രക്തഗ്രൂപ്പും താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം.

കോവിഡ് വൈറസ് ബാധിച്ചു രോഗം പിടിപ്പെടാനും, രോഗം മൂർച്‌ഛിക്കാനുമുള്ള സാധ്യത ബി പോസിറ്റീവ് ഗ്രൂപ്പുകാരിൽ ഏറെയാണെന്നാണ് പഠനത്തിൽ പറയുന്നത്. മറ്റു രണ്ടു ഗ്രൂപ്പുകളുമായി താരതമ്യം ചെയുമ്പോൾ എ രക്ത ഗ്രൂപ്പുകാർക്ക് കോവിഡിന്റെ കാഠിന്യം കുറവാണെന്നും, വൈറസിനെതിരെ മികച്ച പ്രതിരോധം കാണിക്കാനാവുന്നുണ്ടെന്നും പഠനത്തിൽ വിശദമാക്കിയിട്ടുണ്ട്.

പഠനത്തിനായി നിരീക്ഷിച്ച കോവിഡ് രോഗികളിൽ 39 .5 ശതമാനം ബി പൊസിറ്റീവുക്കാരായിരുന്നു. 39 ശതമാനം ഒ ഗ്രൂപ്പ് വിഭാഗക്കാരും, 18 .5 ശതമാനം എ ഗ്രൂപ്പും, മൂന്ന് ശതമാനം എബി ഗ്രൂപ്പുമായിരുന്നു. കോവിഡ് ഒന്നാം തരംഗത്തിന്റെ കാലയളവിൽ സൂര്യപേട്ടിലെ ജനറൽ മെഡിക്കൽ കോളേജ് ഗവേഷകരാണ് പഠനം നടത്തിയത്.

എന്നാൽ രക്തഗ്രൂപ്പിനെ കണക്കിലെടുത്തു വ്യാകുലരാകേണ്ടെന്നും, ഒരു വ്യക്തിയുടെ പ്രായം, അസുഖങ്ങൾ തുടങ്ങിയ ഒരുപാടു കാര്യങ്ങൾ കോവിഡ് ബാധിതയെ സ്വാധീനിച്ചേക്കുമെന്നും ഐസിഎംആർ സർട്ടിഫൈഡ് ഗവേഷക ഡോ. കിരൺ മണ്ടാല പറഞ്ഞിട്ടുണ്ട്.