തിരുവനന്തപുത്ത് പെൺവാണിഭം നടത്തി വന്ന ഉത്തരേന്ത്യൻ സംഘം പോലീസ് പിടിയിൽ

Crime Keralam News

തിരുവനന്തപുരം: നഗരങ്ങളിൽ സജീവമായി പ്രവർത്തിച്ചു വന്ന ഉത്തരേന്ത്യൻ പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഒമ്പത് വീതം പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന 18 പേരുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ ആളുകളും ഉത്തരേന്ത്യയിൽ നിന്നുമുള്ളവരായിരുന്നു. ആസാം സ്വദേശികളായ റബുൾ ഹുസൈൻ, മുസാഹുൾ ഹഖ്, എന്നിവരാണ് ഈ സംഘത്തിന്റെ നടത്തിപ്പുകാർ. ഇവരെയുൾപ്പടെ മറ്റു രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്തും ഇവർ യുവതികളെ കേരളത്തിലേക്ക് കൊണ്ടുവന്നതായി പോലീസ് പറയുന്നുണ്ട്. കെട്ടിടനിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് യുവതികളെ കടത്തിയത്. ഇവരുടെ ബന്ധുക്കൾ അസം പോലീസിൽ പരാതി നൽകുകയും തുടർന്ന് ഇവരുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴുമാണ് ഇവർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി അറിയാൻ കഴിഞ്ഞത്. ഇതുമായി അസം പോലീസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ ബന്ധപ്പെടുകയും ഇവരുടെ നിർദ്ദേശപ്രകാരം പോലീസ് ഇവിടെ എത്തുകയുമായിരുന്നു.

ഈ വിഷയത്തിൽ കമ്മീഷണർ അസം പോലീസുമായി ഷാഡോ പോലീസിനോട് സഹകരിക്കാൻ ആവശ്യപ്പെടുകയും കൂടാതെ മെഡിക്കൽ കോളേജ് പോലീസിന്റെയും തമ്പാനൂർ പോലീസിന്റെയും സഹകരണത്തോടെ സ്റ്റേഷൻ പരിധികളിൽ റെയ്‌ഡ്‌ നടത്തുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ ഇവർ തങ്ങിയ തമ്പാനൂർ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ നിന്നുമാണ് റെയ്‌ഡ്‌ നടത്തി അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാർ ഒഴികെ ബാക്കിയുള്ളവരെ പിഴ ചുമത്തി അയച്ചു വിട്ടു.