കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുക : മുസ്‌ലിം ലീഗ്

Keralam News Politics

കോഴിക്കോട്: ആസന്നമായ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ ചൂണ്ട് പലകയാകുമെന്ന് 2023 ഏപ്രിൽ 2 ഞായറാഴ്ച zoom പ്ലാറ്റുഫോമിൽ ഓൺലൈൻ വഴി ചേർന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി വിലയിരുത്തി.കർണാടകയിൽ ബി ജെ പി യുടെ പരാജയം അനിവാര്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവ്വേകളിലും കോൺഗ്രസിന് മികച്ച സാധ്യതകയാണ് കൽപിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിക്ഷേധമുണ്ട്. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഗവൺമെന്റാണ് ഇപ്പോൾ കർണാടക ഭരണത്തിലുള്ള ബസവരാജ ബൊമ്മെയുടേത്.
പരാജയം മുന്നിൽ കണ്ട ബി ജെ പി മറയില്ലാതെ മത ധ്രുവീകരണ രാഷ്ട്രീയം പയറ്റുകയാണ്. 4 ശതമാനം ഉണ്ടായിരുന്ന മുസ്ലിം സംവരണം റദ്ദാക്കിയത് ഇതിൻ്റെ ഭാഗമാണ്.ഈ വർഗീയ രാഷ്ട്രീയത്തിൻ്റെ പരാജയം ഉറപ്പാക്കേണ്ട ബാധ്യത മുസ്ലിം ലീഗിനുണ്ട്.
മതേതര വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ ജയിച്ചു കയറാനള്ള ബി ജെ പി ശ്രമത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണക്കാൻ യോഗം തീരുമാനിച്ചു. മുസ്ലിം സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.ബി ജെ പി ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിഷയങ്ങളിൽ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുന്നതിന് കൊൺഗ്രസ്സ് നേതാക്കളുമായി ചർച്ച ചെയ്യാനും കൃത്യത ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു .ബിജെപി യെ പ്രതിരോധിക്കാൻ ശക്തമായ പ്രചാരണ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം രൂപം നൽകും .ഇതിന്റെ ഭാഗമായി പാർട്ടി ദേശീയ നേതാക്കൾ കർണാടകയിൽ പര്യടനം നടത്തും .മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ നിലനില്പിന് തന്നെ ഭീഷണിയാകുന്ന സംഘ് പരിവാറിനെ പരാജയപ്പെടുത്താൻ വിവേകപൂർണമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കൊൺഗ്രസ്സ് നേതൃത്തിന് പിന്തുണ കൊടുക്കാൻ പാർട്ടി തീരുമാനിച്ചത്. ചെറുതും വലുതുമായ എല്ലാ പാർട്ടികളുടെയും ശക്തി ബി ജെ പി യെ പരാജയപ്പെടുത്തുന്നതിനു തൊട്ടടുത്ത എതിരാളിയായ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് വേണ്ടി വിനിയോഗിക്കുകയാണ് വേണ്ടത് എന്നും പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ആഹ്വാനം ചെയതു.തിങ്കളാഴ്ച ഡൽഹിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചു ചേർത്ത സംവരണ രാഷ്ട്രീയ യോഗത്തിൽ പങ്കെടുക്കാൻ ഇ ടി മുഹ്ഹമ്മദ് ബ്ഷീർ എം പി യെയും നവാസ് കനിയെയും യോഗം ചുമതലപ്പെടുത്തി .തദവസരത്തിൽ കർണാടാകാ തെരെഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ടുന്ന രാഷ്ട്രീയ നിലപാടുകളും രൂപപ്പെടുത്തും .യോഗത്തിൽ പൊളിറ്റിക്കൽ അഫേർസ് കമ്മിറ്റി ചെയര്മാന് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു . ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്‌തീൻ ഉത്ഘാടനം ചെയ്തു .ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തു .ഓർഗനൈസിങ് സെക്രെട്ടറി ഇ ടി മുഹമ്മദ് ബഷീർ , ട്രഷറർ പി വി അബ്ദുൽ വഹാബ് എം പി , ഭാരവാഹികളായ ഖുര്റം അനീസ് ഉമ്മർ , ദസ്തഗീർ ആഗ , സിറാജ് ഇബ്രാഹിം സേട്ട് , കെ എ എം അബൂബക്കർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .
കർണാടക അസംബ്ലി തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന ദേശീയ നേതാക്കളുടെ പര്യടനത്തിന്
അന്തിമ രൂപം നല്കാൻ നേതാക്കളെ ചുമതലപ്പെടുത്തി .