ബൈക്ക് അപകടത്തിൽ മലപ്പുറത്തെമൈക്രോ ബയോളജി വിദ്യാർത്ഥിനിമരിച്ചു

Breaking Local News

മലപ്പുറം : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പാങ്ങ് ചന്തപ്പറമ്പിൽ പാലപ്ര അബ്ദുൾ അസീസിന്റെ മകളും കാടാമ്പുഴ പല്ലിക്കണ്ടം കൊല്ലോത്ത് മുഹമ്മദ് ഷഫീഖിന്റെ
(കെ.എസ്.ഇ.ബി കാടാമ്പുഴ) ഭാര്യയുമായ ജസ്ന (28) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് പലകപ്പറമ്പിൽ വെച്ചായിരുന്നു അപകടം.
കൊളത്തൂരിൽ നിന്നും പാങ്ങ് ചന്തപ്പറമ്പിലെ വീട്ടിലേക്ക് പിതാവിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്ത് വരുമ്പോൾ പലകപ്പറമ്പിൽ വെച്ച് ബൈക് റോഡിലെ കുഴിയിൽ ചാടിയ
പ്പോൾ പിൻസീറ്റിലിരുന്ന ജസ്ന
റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
മൈക്രോ ബയോളജി പഠനം കഴിഞ്ഞ് മലപ്പുറത്ത് പരിശീലനത്തിന് പോയതായിരുന്നു.വെള്ളിയാഴ്ച്ച സ്വകാര്യ ബസുകളുടെ മിന്നൽ സമരം കാരണം മലപ്പുറത്ത് നിന്ന് അങ്ങാടിപ്പുറം വഴി ജസ്ന കൊളത്തൂരിൽ എത്തിയാണ് പിതാവിന്റെ കൂടെ ബൈക്കിൽ യാത്ര തിരിച്ചത്. ഭർത്താവിന്റെ വീടായ കാടാമ്പുഴയിൽ നിന്നും
പാങ്ങ് ചന്തപ്പറമ്പിലെ സ്വന്തം വീട്ടിലേക്ക് വിരുന്ന് വന്നതാണ് ജസ്ന.
മൃതദ്ദേഹം പോസ്റ്റ്
മോർട്ടത്തിന് ശേഷം കാടാമ്പുഴ
താണിയപ്പൻകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
മക്കൾ: ആയിശ കെൻസിൻ, അയ്മൻ
മാതാവ്: താജുന്നീസാബി .
സഹോദരങ്ങൾ: സഹൽ, ജുനൈദ്