ഷാർജയിൽ റെയ്‍ഡിനെത്തിയ പൊലീസിനെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടിയ പ്രവാസി ഗുരുതരാവസ്ഥയില്‍

Crime International News Pravasi

ഷാര്‍ജ : ഷാർജയിൽ റെയ്‍ഡിനെത്തിയ പൊലീസിനെ കണ്ട് മൂന്നാം നിലയില്‍ നിന്ന് ചാടിയ പ്രവാസി ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ നബാ ഏരിയയിലാണ് 45 – കാരൻ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയിൽ ഒരു അപ്പാര്‍ട്ട്മെന്റില്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയ്‍ഡ് നടത്താനുള്ള സന്നാഹവുമായി പോലീസ് എത്തുകയായിരുന്നു. ഈ സമയത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി താഴേക്ക് ചാടുകയായിരുന്നു.

അപകടത്തിൽ ഇയാളുടെ കാലുകള്‍ ഒടിയുകയും തലയോട്ടിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍തു.