കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്നും 1112 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി

News

മലപ്പുറം :കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നും ഓഗസ്റ്റ് പതിനാലിനു എത്തിച്ചേർന്ന വെള്ളയ്യൂർ സ്വദേശിനിയായ ഷംല അബ്ദുൽ കരീം (34) ൽ നിന്നും 1112ഗ്രാം സ്വർണം പിടികൂടി.അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോഴാണ് സ്വർണ്ണ മിശ്രിതം കസ്റ്റoസ് പിടികൂടിയത് . അതിൽ നിന്നും 973.880 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തു. വിപണിയിൽ 60 ലക്ഷം രൂപ വില വരുംപിടികൂടിയ സ്വർണത്തിന് . വിശദമായ കേസന്വേഷണം കസ്റ്റoസ് ആരംഭിച്ചു