മകന്‍ മരിച്ച് മണിക്കൂറുകള്‍ക്കകം ഉമ്മയും മരിച്ചു

Local News

പൊന്നാനി: മകന്‍ മരിച്ച് മണിക്കൂറുകള്‍ക്കകം ഉമ്മയും മരിച്ചു. പൊന്നാനി ആനപ്പടി പെട്രോള്‍ പമ്പിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കളിയാരകത്ത് ഹംസയുടെ ഭാര്യയും, മകനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സുലൈമാന്‍ (54) മരിച്ചത്. വിവരമറിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മാതാവ് ഖദീജ (70) യെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. റസിയയാണ് സുലൈമാന്റ ഭാര്യ. മക്കള്‍: റാഷിദ്, മുസ്തഫ