സ്വന്തം വാഹനത്തിലിരുന്നു ഭക്ഷണം കഴിക്കാനുള്ള പദ്ധതിയുമായി കെ.ടി.ഡി.സി

Food & Travel Keralam News

പുതിയ പദ്ധതിയുമായി കെ.ടി.ഡി.സി. യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ സുരക്ഷിത്വതമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.ടി.ഡി.സി. ഈ സംവിധാനത്തിന് ‘ഇൻ കാർ ഡൈനിങ്ങ്’ എന്നാണ് പേര് നൽകിയിരിക്കുന്നത് . ഈ കോവിഡ് സമയത്ത് റെസ്റ്റോറന്റിൽ കയറാതെ കാറിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ളതാൻ കെ.ടി.ഡി.സിയുടെ ഈ പദ്ധതി.

കെ.ടി.ഡി.സി. തിരഞ്ഞെടുക്കുന്ന ആഹാർ റെസ്റ്റോറൻ്റുകളിലായിരിക്കും ഇത് നടപ്പിലാക്കുന്നത്. പാർക്കിങ് സൗകര്യം കൂടി കണക്കിലെടുക്കും. ജൂൺ 30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് കായംകുളത്തെ ആഹാർ റെസ്റ്റോറൻ്റിൽ വെച്ച് ഈ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതിന്റെ കൂടെ കുറ്റിപ്പുറം, കൊട്ടാരക്കര, കണ്ണൂർ ധർമ്മശാല എന്ന സ്ഥലങ്ങളിലെ ആഹാർ റസ്റ്റോറൻ്റുകളിലും കൂടി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ ഈ ‘ഇൻ-കാർ ഡൈനിംഗ്’ പദ്ധതിയിൽ കൊടുക്കപെടും. അതും പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്.