ക്രിസ് ഗെയ്ല്‍, യുവരാജ് സിങ്, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഒരു ടീമില്‍ എത്തിയേക്കും

Keralam News

അന്താരാഷ്ട്ര ക്രിക്കറ്റിലെ കൂറ്റനടിക്കാരായ ക്രിസ് ഗെയ്ല്‍, യുവരാജ് സിങ്, എ ബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഒരു ടീമില്‍ കളിക്കാന്‍ ഒരുക്കുന്നത്. ആ ഡ്രീം ടീം കോമ്പിനേഷന് വേദിയൊരുങ്ങുകയാണ് ഓസ്‌ട്രേലിയയില്‍. ‘ദ മല്‍ഗ്രേവ് ക്രിക്കറ്റ് ക്ലബ്’ എന്ന
മെല്‍ബണിലെ ഈസ്‌റ്റേണ്‍ ക്രിക്കറ്റ് അസോസിയേഷന്‍ ടീമാണാണ് മൂവരെയും ടീമിലെത്തിക്കാന്‍ പോകുന്നത്.

ഗെയ്‌ലും യുവരാജും 90 ശതമാനവും ഉറപ്പിച്ച പോലെയാണ്. എങ്കിലും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്ന് ക്ലബ് പ്രസിഡന്റ് മിലന്‍ പുല്ലെനായകം പറഞ്ഞു. അവസാന ഘട്ട ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസിഎ ടി20 കപ്പ് നടക്കുക അടുത്ത നവംബര്‍-ഫെബ്രുവരി കാലയളവിലാണ്.