വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി കീഴടങ്ങി

Keralam News

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന് കീഴടങ്ങി. കോട്ടയം മുണ്ടക്കയത്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പൂജാരിയായ എരുമേലി സ്വദേശി വിനുവാണ് കീഴടങ്ങിയത്.

വിവാഹം നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് പ്രതി വിനു ഒളിവില്‍ പോയത്. പിന്നീട് സ്വമേധയ പോലീസില്‍ കീഴടങ്ങുകയായിരുന്നു. യുവതിയുടെ പരാതി നിലലില്‍ക്കുന്നതിനാല്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനം, എസ്.സി/എസ്.ടി നിയമം എന്നിവയുടെ കീഴിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.